ഇരുട്ടിന്റെ മറവില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് ഭീരുത്വം: മുന്‍ ഐ എസ് ആര്‍ ഒ മേധാവി ജി മാധവന്‍ നായര്‍

ഹൈദരാബാദ്: (05.01.2019 kvartha.com) ശബരിമല യുവതീ പ്രവേശനത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച് മുന്‍ ഐ എസ് ആര്‍ ഒ നേതാവ് ജി മാധവന്‍ നായര്‍. ജനുവരി ഒന്നിന് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ പ്രളയഭൂമിയായ സംസ്ഥാനത്തെ പുനരുജ്ജിവിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇത്തരം നിസാര കാര്യങ്ങളില്‍ ഇടപെട്ട് പണവും സമയവും പാഴാക്കുകയല്ല വേണ്ടത്. വെള്ളപ്പൊക്കത്തില്‍ കേരളത്തിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ശബരിമലയില്‍ നിന്നും സര്‍ക്കാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും ജി മാധവന്‍ നായര്‍ പറഞ്ഞു.

emple Entry Under Cover Of Darkness An Act Of Cowardice: Ex-ISRO Chief

നാല്പതുകാരികളായ രണ്ട് സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ചത് സര്‍ക്കാരാണെന്നും അര്‍ദ്ധരാത്രി സ്ത്രീകളെ കയറ്റാന്‍ ആര്‍ക്കുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവമുള്ള യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് ആചാരമാണ്. അത് മാനിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് എന്തെങ്കിലും സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സിഖുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇതുപോലെ അവരുടേതായിട്ടുള്ള ആചാരങ്ങളുണ്ട്. സര്‍ക്കാരോ കോടതിയോ ഇതില്‍ ഇടപെടുന്നുണ്ടോ? പിന്നെന്തിനാണ് ഹിന്ദു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നത്. ഇതൊരു രാഷ്ട്രീയ അജണ്ടയാണെന്നും മാധവന്‍ നായര്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: HYDERABAD: Eminent space scientist G Madhavan Nair, who recently joined the BJP, on Friday termed as an "act of cowardice," the entry of two women in menstrual age into the Sabarimala temple.

Keywords: National, ISRO, Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?