സംസ്ഥാനത്ത് നാല് മാസങ്ങള്‍ക്കുള്ളില്‍ ആയിരം ഗോശാലകള്‍ പണിയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ഭോപ്പാല്‍: (www.kvartha.com 30.01.2019) സംസ്ഥാനത്ത് നാല് മാസങ്ങള്‍ക്കുള്ളില്‍ ആയിരം ഗോശാലകള്‍ പണിയാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ഏകദേശം ഒരുലക്ഷത്തോളം പശുക്കളേയും പശുക്കുട്ടികളേയും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന തരത്തിലാകും ഇത് പണിയുകയെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

പശുസംരക്ഷണത്തിന് യുപി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലും പശുക്കള്‍ക്ക് വേണ്ടി ഗോശാലകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഗോശാല നടപ്പാക്കുന്നതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പൂര്‍ത്തീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ 614 സ്വകാര്യ ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ഗോശാല പോലും ഇല്ലെന്നും കമല്‍ നാഥ് പറഞ്ഞു.

MP to get 1000 gaushalas for housing 1 lakh cows, Bopal, News, National, Politics, Chief Minister, Lok Sabha, Election, Congress, BJP, Leader

അതേസമയം പശു സംരക്ഷണം കോണ്‍ഗ്രസ്സിന് വെറും അധരവ്യായാമം മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ഏക ഗോ സങ്കേതമായ സലേറിയയില്‍ തണുപ്പും വിശപ്പും മൂലം 50 പശുക്കളാണ് ചത്തൊടുങ്ങിയതെന്ന് ബിജെപി നേതാവ് രാകേഷ് സിങ് പറഞ്ഞു.

പ്രാദേശിക വികസന വിഭാഗമായിരിക്കും പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഇവരെ കൂടാതെ ഗ്രാമപഞ്ചായത്തുകള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന ഗോ സംരക്ഷണ ബോര്‍ഡിനു കീഴിനുള്ള സംഘടനകള്‍, ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുത്ത സംഘടനകള്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP to get 1000 gaushalas for housing 1 lakh cows, Bopal, News, National, Politics, Chief Minister, Lok Sabha, Election, Congress, BJP, Leader.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?