മോയിന്‍ അക്തര്‍ ഖുറൈഷി; മൂന്ന് സിബി ഐ തലവന്മാരുടെ കസേരകള്‍ തെറിപ്പിച്ച മാംസ വ്യാപാരി

ന്യൂഡല്‍ഹി: (12.01.2019 kvartha.com) മോയിന്‍ അക്തര്‍ ഖുറൈഷി, കാണ്‍പൂരിലെ മാംസ വ്യാപാരി. സിബി ഐ തലവന്മാരായ എ പി സിംഗ്, രഞ് ജിത് സിന്‍ഹ തുടങ്ങിയവര്‍ ആരോപണം നേരിട്ട സമയത്താണ് ഖുറൈഷിയുടെ പേര് മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ സിബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കസേര തെറിച്ചപ്പോഴും ഉയര്‍ന്നുവരുന്നത് ഖുറൈഷിയുടെ പേരാണ്. ഹവാല, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി അഴിമതി കേസുകളില്‍ പ്രതിയാണ് ഖുറൈഷി. ഖുറൈഷിക്കെതിരായ കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സതീഷ് ബാബു സന എന്നയാളില്‍ നിന്നും 2 കോടി രൂപ അലോക് വര്‍മ്മ കൈകൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നുമാണ് ഖുറൈഷി ബിസിനസില്‍ ബിരുദമെടുത്തത്. 1993ല്‍ ഇദ്ദേഹം മാംസ കയറ്റുമതി ബിസിനസിലേയ്ക്ക് തിരിയുകയായിരുന്നു. ബിസിനസ് വളര്‍ന്നതിനൊപ്പം ഖുറൈഷിയുടെ രാഷ്ട്രീയ ബന്ധങ്ങളും വളര്‍ന്നു. രാഷ്ട്രീയ സൗഹൃദങ്ങള്‍ മോയിന്‍ ഖുറൈഷിയുടെ സാമ്രാജ്യം വികസിക്കാന്‍ വളരെ സഹായകമായിരുന്നു. ദുബൈ, ലണ്ടന്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഹവാല ഇടപാടുകള്‍ നടത്തി. വിവിധ മേഖലകളിലായി ഏതാണ്ട് 25ഓളം കമ്പനികള്‍ അദ്ദേഹം സ്ഥാപിച്ചു. ഫാഷന്‍, നിര്‍മ്മാണ മേഖലകളിലും അദ്ദേഹം കൈവെച്ചു. എന്നാലും എ എം ക്യു ആഗ്രോ എന്ന പേരിലുള്ള മാംസ കയറ്റുമതി കമ്പനിയായിരുന്നു ഖുറൈഷിയെ വളര്‍ത്തിയത്. അബ്കാരി ചക്രവര്‍ത്തി പോണ്ടി ഛദ്ദയുമായി ഇദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്.

National, Politics, CBI

2014ലാണ് സിബി ഐയുമായി ബന്ധപ്പെട്ട് ആദ്യമായി ഖുറൈഷിയുടെ പേര് ഉയര്‍ന്നുവരുന്നത്. അന്നത്തെ സിബി ഐ ഡയറക്ടറായിരുന്ന രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ ഖുറൈഷി 70ഓളം തവണ സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായി. സിബിഐ അറസ്റ്റ് ചെയ്ത തന്റെ സുഹൃത്തിന് ജാമ്യം ലഭിക്കാന്‍ ഖുറൈഷിക്ക് ഒരു കോടി രൂപ നല്‍കിയതായി സതീഷ് ബാബു സന ആദായ വകുപ്പ് അധികൃതരോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഹവാല, ആദായ നികുതി തട്ടിപ്പ് കേസുകളിലും ഖുറൈഷി പ്രതിയായി. ഖുറൈഷിക്ക് വിദേശത്ത് 200 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. പാക്കിസ്ഥാനി ഗായകന്‍ രാഹത്ത് ഫത്തേഹ് അലി ഖാനെ മകളുടെ വിവാഹത്തിന് പാടിക്കാന്‍ കൊണ്ടുവന്നതും ഖുറൈഷിയെ പുലിവാല് പിടിപ്പിച്ചിരുന്നു. അന്ന് പരിപാടി  കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ 56 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ആദായ നികുതി വകുപ്പ് ഫത്തേഹ് അലി ഖാനെ പിടികൂടിയിരുന്നു.

മോയിന്‍ ഖുറൈഷിയുടെ പതനം ആരംഭിക്കുന്നത് 2014ലാണ്. ഖുറൈഷിയുടെ പതിനഞ്ചോളം ബിസിനസ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ കേന്ദ്രങ്ങളില്‍ മുന്‍ സിബിഐ ഡയറക്ടര്‍ എ പി സിംഗിന്റെ വസതിയും ഉള്‍പ്പെടും. ഇവിടെയാണ് ഖുറൈഷി തന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഈ റെയ്ഡിന് ശേഷമാണ് ഖുറൈഷിയുടെ പക്കലുള്ള കോടിക്കണക്കിന് രൂപയുടെ അനധികൃത ആസ്തിയെ കുറിച്ച് ആദായനികുതി വകുപ്പിന് ബോധ്യം വരുന്നത്. തുടര്‍ന്ന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ മോയിന്‍ ഖുറൈഷിക്കെതിരെ ആദായനികുതി വകുപ്പ് അധികൃതര്‍ കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Qureshi currently has multiple charges against him, ranging from tax evasion and money laundering to severe charges of corruption.

Keywords: National, Politics, CBI



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?