മോഡിഫൈഡ് ചെയ്ത കാറുമായി റോഡില്‍ പ്രശ്‌നം സൃഷ്ടിച്ച മകനെ പിതാവ് തന്നെ പോലീസില്‍ ഹാജരാക്കി

ഷാര്‍ജ: (www.kvartha.com 21.01.2019) മോഡിഫൈഡ് ചെയ്ത കാറുമായി പോയി റോഡില്‍ പ്രശ്‌നം സൃഷ്ടിച്ച മകനെ സ്വന്തം പിതാവ് തന്നെ പോലീസിനു മുന്നില്‍ ഹാജരാക്കി. അമിത ശബ്ദമുണ്ടാക്കി റോഡിലൂടെ പോകുമ്പോള്‍ പോലീസ് പട്രോള്‍ സംഘം യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വാഹനത്തിന്റെ വിവരങ്ങള്‍ കണ്ടുപിടിച്ച പോലീസ് ഇത് ഇയാളുടെ പിതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. എന്നാല്‍, മകന്‍ കാറില്‍ ചെയ്ത മാറ്റങ്ങള്‍ പിതാവ് അറിഞ്ഞിരുന്നില്ലെന്നു അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. ഇക്കാര്യം മനസിലാക്കിയ പിതാവ് മകനെ പോലീസിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.

Man hands son over to Sharjah police for driving modified car, Sharjah, News, Vehicles, Crime, Criminal Case, Police, Probe, Report, Gulf, World

അമിതമായി ശബ്ദമുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കുന്ന കാറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഷാര്‍ജ പോലീസും അജ്മാന്‍ പോലീസും റാസല്‍ഖൈമ പോലീസും സംയുക്തമായി ത്രീ പോയിന്റ് ആക്ഷന്‍ എന്ന പേരില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എമറാത്ത് അല്‍ യോം റിപ്പോര്‍ട്ട് ചെയ്തു. കാറുകള്‍ മോഡിഫിക്കേഷന്‍ നടത്തുക, നിയമവിരുദ്ധമായി ഇത്തരം ജോലികള്‍ ചെയ്യുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ് ഇവരുടെ നീക്കം.

വിവിധ വാഹനങ്ങള്‍ക്കു ശബ്ദ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ പിഴ നല്‍കേണ്ടിവരും. പോലീസ് പട്രോളിങ്ങ് ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമ പോലീസ് കാര്‍ മോഡിഫിക്കേഷന്‍ നടത്തിയതിന് 123 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 373 കേസുകള്‍ അമിത ശബ്ദം പുറപ്പെടുവിച്ചതിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജ്മാനില്‍ 2018 നവംബര്‍ വരെ 186 കേസുകള്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടും 201 കേസുകള്‍ അമിത ശബ്ദവുമായി ബന്ധപ്പെട്ടും ഫയല്‍ ചെയ്തിട്ടുണ്ട്.

അമിത ശബ്ദം പുറപ്പെടുവിക്കുന്ന കാറുകളുടെ ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ശബ്ദത്തിന്റെ അളവനുസരിച്ചാണ് ശിക്ഷയും. 100Hzനും 105 Hzനും ഇടയില്‍ ആണ് ശബ്ദമെങ്കില്‍ വാഹനം 30 ദിവസം കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. 105 Hzന് മുകളില്‍ ആണ് ശബ്ദമെങ്കില്‍ വാഹനം ആറുമാസത്തേക്ക് കസ്റ്റഡിയില്‍ എടുക്കും. 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ.

18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നവരില്‍ കൂടുതലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 100,000 ദിര്‍ഹം മുതല്‍ 120,000 ദിര്‍ഹം വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. എഞ്ചിന്‍ പോലും മാറ്റുന്നു. അല്‍ ഖ്വറൈന്‍, അല്‍ മറ്റാര്‍ ഭാഗങ്ങളില്‍ നിന്നാണ് സ്ഥിരമായി പോലീസിന് പരാതി ലഭിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


Keywords: Man hands son over to Sharjah police for driving modified car, Sharjah, News, Vehicles, Crime, Criminal Case, Police, Probe, Report, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?