ഹര്‍ത്താലിന് പള്ളിക്ക് നേരെ കല്ലേറിഞ്ഞു: സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍
കോഴിക്കോട് (www.evisionnews.co): ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെയാണ് റിമാന്‍ഡ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഹര്‍ത്താല്‍ ദിവസം വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരാമ്ബ്ര ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വടകര- പേരാമ്പ റോഡില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തെ ജുമാ മസ്ജിദിനും മുസ്ലിം ലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃക്‌സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണ്.
Powered by Info News For You

Comments
Post a Comment