വനിതാ മതിലിനു നേരെയുള്ള ബി ജെ പി അക്രമം; ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2019) പള്ളിക്കര ചേറ്റുകുണ്ടില്‍ വനിതാ മതിലിനു നേരെയുണ്ടായ ബി ജെ പി അക്രമത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. എം എസ് പി കമാന്റന്റ് യു അബ്ദുല്‍ കരീം ഒരു റൗണ്ടും കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ മൂന്ന് റൗണ്ടുമാണ് വെടിവെച്ചത്. ചേറ്റുകുണ്ടില്‍ കെ എസ് ടി പി റോഡും റെയില്‍പാളവും അടുത്തടു കൂടിയാണ് കടന്നുപോകുന്നത്.

പാളത്തിന് പടിഞ്ഞാറ് വശത്തുള്ള നെല്‍പാടത്തിനും കുറ്റിക്കാടിനുമാണ് ബി ജെ പി പ്രവര്‍ത്തകര്‍ തീയിട്ടത്. തീയും പൊടിപടലവും കാരണം പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. പരസ്പരം കല്ലേറും അക്രമവും നടന്നു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. വനിതാ മതിലിനെത്തിയ സ്ത്രീകളെ പോലീസും സി പി എം പ്രവര്‍ത്തകരും ഇടപെട്ടാണ് സ്ഥലത്തു നിന്നും മാറ്റിയത്. കെ എസ് ടി പി റോഡില്‍ അക്രമത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മറ്റു ഭാഗങ്ങളിലേക്ക് വനിതാ മതില്‍ കഴിഞ്ഞ് പോകുന്നവര്‍ വഴിയില്‍ കുടുങ്ങി.

ഒരു വാഹനവും അക്രമം നടക്കുന്ന ഭാഗത്തേക്ക് പോലീസ് കടത്തിവിട്ടില്ല. പൂച്ചക്കാട് വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, BJP, Top-Headlines, Trending, Attack; police shot in the sky
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?