റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം
പാലക്കാട്: (www.kvartha.com 16.01.2019) ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തി. കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗമാണ് പുറത്തേക്ക് കാണുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍ തള്ളിയഭാഗത്ത് നിന്നും ബാഗ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് ട്രാവല്‍ ബാഗിലാക്കിയാണ് മൃതശരീരം ഉപേക്ഷിച്ചിരിക്കുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച രാവിലെ ബാഗ് തുറന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്കിനരികില്‍ കൊണ്ടുവന്നിട്ട നിലയിലാണ് ബാഗ് കിടന്നിരുന്നത്. റെയില്‍വേ അധികൃതര്‍ അറിയിച്ചതു പ്രകാരം ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chopped hand found in bag, Dead Body, Local-News, News, Police, Child, Railway, Railway Track, Kerala.
Keywords: Chopped hand found in bag, Dead Body, Local-News, News, Police, Child, Railway, Railway Track, Kerala.
Powered by Info News For You

Comments
Post a Comment