മോഡിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു

ന്യൂഡല്‍ഹി: (www.kvartha.com 20.01.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു. ഡെല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനുവെക്കുന്നത്.

പ്രധാനമന്ത്രിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. ലേലത്തില്‍നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. മൂന്നുദിവസത്തെ ഓണ്‍ലൈന്‍ വില്പനയ്ക്ക് ശേഷം ബാക്കിവരുന്ന ഉത്പന്നങ്ങളാകും ഡെല്‍ഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്ക്കും 500 രൂപയായിരിക്കും അടിസ്ഥാനവില.

Government likely to auction PM Modi’s gifts at national gallery this month, News, New Delhi, Politics, Prime Minister, Narendra Modi, Auction, River, Protection, National

മോഡിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡെല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വില്‍പനയ്ക്കുവെക്കാനുള്ള തീരുമാനം.

അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഗംഗാ നദിയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Government likely to auction PM Modi’s gifts at national gallery this month, News, New Delhi, Politics, Prime Minister, Narendra Modi, Auction, River, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?