രാഹുല്‍ ഗാന്ധി ബീഫും ഒന്നര ലക്ഷം രൂപ വിലയുള്ള പ്രാതലും കഴിച്ചതായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രചാരണം; നുണ പൊളിച്ച് യൂസഫലി



(www.evisionnews.co) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ നുണ പ്രചാരണം പൊളിച്ച് വ്യവസായി എം എ യൂസഫലി. ഒന്നര ലക്ഷം രൂപ വിലയുള്ള പ്രാതലാണ് ദുബായില്‍ നിന്ന് രാഹുല്‍ കഴിച്ചതെന്നാണ് സംഘപരിവാര്‍ അനുകൂല ട്വീറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിക്കപ്പെട്ടത്. പശു രാഷ്ട്രീയം ഉപയോഗിച്ച് രാഹുല്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മതത്തിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ശക്തമായ പ്രചാരണമുണ്ടായിരുന്നു.

പക്ഷേ രാഹുലിനൊപ്പം ചിത്രത്തില്‍ വ്യവസായി എം എ യൂസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി തുടങ്ങിയവരുമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ അടിക്കുറിപ്പായി വ്യാജപ്രചാരകര്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ 1500 പൗണ്ടിന് ഭക്ഷണം കഴിച്ചതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. ദിര്‍ഹമാണ് ദുബായിലെ കറന്‍സി. ഇതിന് പകരം പൗണ്ട് ഉപയോഗിച്ചത് തന്നെ പലരും ട്വീറ്ററിന്റെ ആധാരികത ചോദ്യം ചെയുന്നതിന് കാരണമായി.

പ്രചാരണം വ്യാപകമായതോടെ ഹോട്ടലില്‍ നിന്നല്ല രാഹുല്‍ ആഹാരം കഴിച്ചത് സണ്ണി വര്‍ക്കിയുടെ വസതിയില്‍ നിന്നാണെന്ന് അറിയിപ്പ് വന്നു. ഇക്കാര്യം യൂസഫലിയുടെ ഓഫീസും സ്ഥിരീകരിച്ചതോടെ നുണപ്രചാരണം പൊളിഞ്ഞു. ടര്‍ക്കിയുടെ മാംസമാണ് വിരുന്നില്‍ വിളമ്പിയത്. ഇതിനെയാണ് ബീഫ് കഴിച്ചതായി പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?