വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയില്‍

തിരുവനന്തപുരം: (www.kvartha.com 07.01.2019) വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയിലെത്തും. കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നതിനായി അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്ക് ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് വാട്ടര്‍ അതോറിട്ടി.

പൊതുജനങ്ങള്‍ക്കായി കുറഞ്ഞ വിലയിലാണ് വാട്ടര്‍ അതോറിട്ടി കുപ്പിവെള്ളം പുറത്തിറക്കുന്നത്. ഈ മാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. 16 കോടിയാണ് പദ്ധതി ചെലവ്. തൊടുപുഴയില്‍ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്ലാന്റുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ പ്ലാന്റും ഇതിന് സമാനമായിരിക്കും.

അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7,200 ലിറ്ററാണ് ഉത്പാദിപ്പിക്കുക. റിവേഴ്‌സ് ഓസ്‌മോസിസ്, ഡീക്ലോറിനേഷന്‍ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക.

ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും, രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്ന വില. വാട്ടര്‍ അതോറിറ്റിയുടെ ഔട്ട്‌ലെറ്റുകളില്‍ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്ക് ലഭിക്കും. വാട്ടര്‍ അതോറിറ്റിയുടെ ഔട്ട്‌ലെറ്റുകള്‍, റീട്ടെയില്‍ മാര്‍ക്കറ്റ് എന്നിവയിലൂടെയാകും വില്‍പന. ഇതിനായി എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Water,  Water Authority, Drinking Water,  Water Authority will be released Drinking water in market on February 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?