താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാന്‍ അല്ലെന്നും അതൊരു ശിവക്ഷേത്രമായിരുന്നുവെന്നും കേന്ദ്ര മന്ത്രി

ബംഗളൂരു: (www.kvartha.com 28.01.2019) താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാന്‍ അല്ലെന്നും അതൊരു ശിവക്ഷേത്രമായിരുന്നുവെന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ നിര്‍മിച്ചത് രാജാ ജയസിംഹയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'രാജാ ജയസിംഹയുടെ പക്കല്‍ നിന്നും താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം താന്‍ വാങ്ങിയതാണെന്ന് ഷാജഹാന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

രാജാ പരമതീര്‍ത്ഥ നിര്‍മിച്ച ശിവ് മന്ദിര്‍ ആയിരുന്നു അത്. അതിന്റെ പേര് തേജോ മഹല്യ എന്നായിരുന്നു. അത് പിന്നീട് താജ്മഹല്‍ എന്നാക്കുകയായിരുന്നു. താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിംങ്ങളല്ല' എന്നും ഹെഗ്‌ഡെ പറയുന്നു.

 Taj Mahal not built by Muslims, it's a Shiv Mandir: Union minister Anant Hegde, Bangalore, News, Humor, Politics, BJP, Taj Mahal, Temple, National

'നമ്മള്‍ ഉറക്കം തുടരുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദ് എന്നു വിളിക്കും. അവര്‍ നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സീതയെ ബിബി എന്നും വിളിക്കു'മെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദുപെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടിക്കളയണമെന്ന വിവാദ പരാമര്‍ശം നടത്തിയ ഹെഗ്‌ഡെ തന്നെയാണ് ഇപ്പോള്‍ ഇത്തരം പരാമര്‍ശവും നടത്തിയിരിക്കുന്നത്. കര്‍ണാടകയിലെ കുടകിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവന.

'നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം ' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 2017ല്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ വിവാദത്തില്‍പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Taj Mahal not built by Muslims, it's a Shiv Mandir: Union minister Anant Hegde, Bangalore, News, Humor, Politics, BJP, Taj Mahal, Temple, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?