മത്സ്യത്തൊഴിലാളിയും എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും തമ്മില്‍ കടുത്ത പ്രണയം; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികാരം തീര്‍ത്തത് യുവാവിന്റെ വീടിന് തീയിട്ട്; പിന്നാലെ കോടതിയില്‍ എത്തിയ പെണ്‍കുട്ടി എല്ലാവരേയും ഞെട്ടിച്ചു
കണ്ണൂര്‍: (www.kvartha.com 25.01.2019) മത്സ്യത്തൊഴിലാളിയും എം ബി ബി എസ് വിദ്യാര്‍ത്ഥിനിയും തമ്മില്‍ കടുത്ത പ്രണയം. പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ സമീപിച്ചെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാത്തതിനാല്‍ യുവാവിന്റെ വീടിന് തീയിട്ട് പ്രതികാരം ചെയ്തു. സാമ്പത്തികമായും ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ട്. ഒടുവില്‍ പെണ്‍കുട്ടിയുടെ കുടുംബങ്ങളെ ധിക്കരിച്ച് ഇരുവരും ജീവിത പങ്കാളിയാവുകയും ചെയ്തു.
അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീടാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരമണിയോടെ കത്തിനശിച്ചത്. അക്ബറലിയുടെ മകന്‍ മത്സ്യത്തൊഴിലാളിയായ ബി.കെ.മുഹമ്മദ് അസ്‌കറലി (27)യും എംബിബിഎസ് വിദ്യാര്‍ഥിനി ഷഹലയും തമ്മിലുള്ള പ്രണയമാണ് വീട് കത്തിക്കുന്നതുവരെ എത്തിയത്.
ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചിരുന്നു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായി നശിച്ചു. വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ജനല്‍ ഗ്ലാസ് തകര്‍ത്തു മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നുവെന്നാണു പോലീസ് കരുതുന്നത്.
അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് വീടിനു സംരക്ഷണം നല്‍കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുടുംബപ്രശ്‌നത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന നിലപാടിലാണ് പോലീസ് എന്നും പറയുന്നു. പിന്നീട് മേലുദ്യോഗസ്ഥരെ കാണുമെന്നു പറഞ്ഞപ്പോള്‍ മാത്രമാണു പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായതെന്നും അസ്‌കറലി പറഞ്ഞു.
പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് ഷഹലയുടെ ബന്ധുക്കള്‍ അസ്‌കറലിയെ സമീപിച്ചിരുന്നു. എന്നാല്‍ പിന്‍മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും ചേര്‍ന്ന് മകനെ മര്‍ദിച്ചതായി അസ്‌കറലിയുടെ മാതാവ് ബി.കെ.സാബിറ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. പരിക്കേറ്റ അസ്‌കറലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മര്‍ദനക്കേസില്‍ ഷഹലയുടെ ബന്ധുക്കളായ കെ.കെ.അനസ് (28), കെ.കെ.ശബീര്‍ (45) എന്നിവരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. വീട് കത്തിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നേയുള്ളൂവെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ പ്രണയത്തിന്റെ പേരില്‍ വീടും വാഹനവും അഗ്‌നിക്കിരയായെങ്കിലും കാമുകിയെ കൈവിടാതെ അസ്‌ക്കര്‍ കോടതിയില്‍ എത്തി. അസ്‌കറിനൊപ്പം പോകണമെന്ന് ഷഹല കോടതിയല്‍ തീര്‍ത്തുപറഞ്ഞു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. വിവാഹത്തില്‍ ഷഹലയുടെ വീട്ടുകാര്‍ പങ്കെടുത്തില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Deep love between fisherman and MBBS student; Finally married, Kannur, News, Local-News, Religion, Family, Marriage, Police, Complaint, Kerala.

Powered by Info News For You

Comments
Post a Comment