ജനഹിതയാത്ര ഫെബ്രുവരി മൂന്നിന് കാസര്‍കോട് നിന്നും ആരംഭിക്കും; എ കെ ആന്റണി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 16.01.2019) രാജ്യത്തെ ദീര്‍ഘ വീക്ഷണത്തോടുകൂടി നയിക്കാനുള്ള സര്‍ക്കാരിന് വേണ്ടിയുള്ള പോരാട്ടമാണ് കാസര്‍കോട് നിന്നും ആരംഭിക്കുന്ന കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളിരാമചന്ദ്രന്‍ നയിക്കുന്ന ജനഹിത യാത്രയെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനഹിത യാത്ര എ ഐ സി സി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി കല്ലഗ ചന്ദ്രശേഖര റാവു അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി യോഗത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, പി എ അഷ്റഫലി, ബാലകൃഷ്ണ വോര്‍കുട്‌ലു, കരുണ്‍താപ്പ, അഡ്വ എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി വി ജെയിംസ്, അഡ്വ യു എസ് ബാലന്‍, ആര്‍ ഗംഗാധരന്‍, സുഭാഷ് നാരായണന്‍ സംസാരിച്ചു.

സംഘാടക സമിതി: പി എ അഷ്റഫലി (ചെയര്‍മാന്‍), സി വി ജെയിംസ് (ജനറല്‍ കണ്‍വീനര്‍) കെ വാരിജാക്ഷന്‍ (കോര്‍ഡിനേറ്റര്‍), ബാലകൃഷ്ണ വോര്‍കുടലു, കല്ലാഗ ചന്ദ്രശേഖര റാവു, ആര്‍ ഗംഗാധരന്‍, ജി നാരായണന്‍, ബി എ ഇസ്മായില്‍, ആനന്ദ മവ്വാര്‍, കെ എന്‍ കൃഷ്ണ ഭട്ട് (വൈസ് ചെയര്‍മാന്മാര്‍) എം പുരുഷോത്തമന്‍ നായര്‍, എം രാജീവന്‍ നമ്പ്യാര്‍, കെ രാമപാട്ടാളി, ഹനീഫ് ചേരങ്കൈ, സുഭാഷ് നാരായണന്‍, എ കെ ശങ്കരന്‍, ഉമേഷ് അണങ്കൂര്‍, കെ ബലരാമന്‍ നമ്പ്യാര്‍, കേശവ ബെള്ളിഗെ, പി കെ ഷെട്ടി, മനാഫ് നുള്ളിപ്പാടി, സുധീഷ് നമ്പ്യാര്‍ (കണ്‍വീനര്‍മാര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, KPCC, KPCC-president, Top-Headlines, KPCC Presdient's Janahitha Yathra will be started on Feb 3rd
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?