ഒമാനില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണം ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം

മസ്‌കത്ത്:(www.kvartha.com 13/01/2019) ഒമാനില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കരവാളൂര്‍ കുണ്ടമണ്‍ സ്വദേശി അനില്‍കുമാര്‍ ചെല്ലപ്പന്‍ (48) ആണ് മരിച്ചത്. ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മരണം. നിസ് വക്കടുത്ത് തിംസയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായിരുന്നു.

News, Muscat, Gulf, Suicide, Keralite found dead hanged in Oman

നേരത്തെ ദുബൈയിലായിരുന്ന അനില്‍കുമാര്‍ ആറു വര്‍ഷമായി ഒമാനിലുണ്ട്. സാമ്പത്തിക ബാധ്യതയും ഒപ്പം സ്വന്തമായി വീട് നിര്‍മിക്കാന്‍ സാധിക്കാത്തതിന്റ വിഷമത്തിലും ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുള്ള വീഡിയോ വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ വീഡിയോ കണ്ടതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ താമസ സ്ഥലത്തിന് അടുത്ത ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muscat, Gulf, Suicide, Keralite found dead hanged in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?