പ്രിയങ്ക ഇറങ്ങിയതിന് പിന്നാലെ ബി ജെ പിക്ക് മുട്ടന്‍ പണിയുമായി കോണ്‍ഗ്രസ്; വരുണിനെ അടര്‍ത്തി എടുക്കും

ന്യൂഡല്‍ഹി: (www.kvartha.com 25.01.2019) നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ എതിരാളികളെ ഞെട്ടിച്ചു പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കം ശക്തമാകുന്നു.

പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ 'രണ്ടാം തുറുപ്പുചീട്ട്' എന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ വരുണിനെ വിശേഷിപ്പിക്കുന്നത്. സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപി എംപിയായ വരുണ്‍ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെട്ടതില്‍ അസ്വസ്ഥനാണ്. വരുണ്‍ ഇക്കുറി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് അവിടെ സൗഹൃദ മത്സരത്തിന് തയാറായേക്കും.

Is first mission for Priyanka Gandhi bringing Varun into Congress fold?, New Delhi, News, Politics, Congress, Rahul Gandhi, Prime Minister, Narendra Modi, Lok Sabha, Election, National

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധിയെ ആണ് വരുണിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ആ ചുമതല ഭംഗിയായി നിര്‍വഹിക്കുമെന്ന് പാര്‍ട്ടിക്ക് നല്ല ഉറപ്പുമുണ്ട്.

എന്നാല്‍ അമ്മ മനേക ഗാന്ധി ബിജെപിയില്‍ തുടരുന്നതാണു കോണ്‍ഗ്രസിലേക്കു ചേക്കേറാന്‍ വരുണിനുള്ള ഏക തടസ്സം. മേനകയ്ക്കു യുപിയിലെ പിലിഭിത്തില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബിജെപി അവസരം നിഷേധിച്ചാല്‍ വരുണുമായുള്ള ചര്‍ച്ചകള്‍ക്കു കോണ്‍ഗ്രസ് വേഗം കൂട്ടും. യുപിയില്‍ പ്രിയങ്ക സജീവമാകുന്നതോടെ വരുണുമായുള്ള കോണ്‍ഗ്രസിന്റെ ആശയവിനിമയം എളുപ്പമാകും.

മനേകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവര്‍ക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുണ്‍ നിഷേധിച്ചു.

കുടുംബത്തിലെ ഇളയ സഹോദരനെ വേദനിപ്പിക്കാതിരിക്കാന്‍ രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുന്നു. വരുണിന്റെ നാലുമാസം പ്രായമുള്ള മകള്‍ ആദിയ പ്രിയദര്‍ശിനി മരിച്ചപ്പോള്‍ വീട്ടില്‍ ആദ്യമോടിയെത്തിയവരില്‍ പ്രിയങ്കയുമുണ്ടായിരുന്നു. 2009 ല്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങളിലൊന്ന് അതിരുവിട്ടപ്പോള്‍ അജ്ഞാത നമ്പരില്‍ നിന്നൊരു ഫോണ്‍വിളി ലഭിച്ചതായി അടുപ്പക്കാരോടു വരുണ്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പുറത്ത് ശകാരവുമായെത്തിയത് രാഹുലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Is first mission for Priyanka Gandhi bringing Varun into Congress fold?, New Delhi, News, Politics, Congress, Rahul Gandhi, Prime Minister, Narendra Modi, Lok Sabha, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?