ബി ജെ പി വടവൃക്ഷത്തിന്റെ വേരുകള്‍ ഉണങ്ങി തുടങ്ങി; മെയില്‍ മരം കടപുഴകി വീഴും: പി കെ കുഞ്ഞാലിക്കുട്ടി എം പി
കാസര്‍കോട്: (www.kvartha.com 24.01.2019) ബി ജെ പി എന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ഉണങ്ങി തുടങ്ങിയെന്നും മെയ് മാസത്തോടെ ഈ മരം കടപുഴകി വീഴുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി ജെ പി- ആര്‍ എസ് എസ് സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഡനീക്കത്തിനെതിരെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജന ജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മോദി ഭരണത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ശബരിമല പ്രശ്നം ഇത്രയും രൂക്ഷമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാറാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ച കാലങ്ങളിലെല്ലാം ശബരിമലയില്‍ ഭക്തര്‍ക്ക് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കി ബി ജെ പിക്ക് വളരാന്‍ അവസരം ഒരുക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
Keywords: Kerala, News, kasaragod, Politics, P.K.Kunhalikutty, Muslim-League, P.K Kunhalikkutty about BJP
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment