സംവിധായകന്‍ പ്രിയനന്ദനന്റെ മേല്‍ ചാണകവെള്ളം ഒഴിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
തൃശ്ശൂര്‍:(www.kasargodvartha.com 25/01/2019) സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നതിനെ തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. ഇതിനിടെ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു.
ശബരിമല വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രിയനന്ദനെ അദ്ദേഹത്തിന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ പിന്നീട് പോലീസിന് പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Police, Arrest, Complaint, BJP, Priyanandan attacked, Rss activist arrested

Powered by Info News For You

Comments
Post a Comment