കാസർകോട്ട് ബി.ജെ.പി നേതാവിന് വെട്ടേറ്റു
കാസര്‍കോട് (www.evisionnews.co): ബി.ജെ.പി നേതാവിന് വെട്ടേറ്റു. കാസര്‍കോട് പാറക്കട്ട സ്വദേശിയും മുന്‍ നഗരസഭാംഗവുമായ പി. ഗണേഷിനാ (58)ണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാസര്‍കോട് നുള്ളിപ്പാടി അയ്യപ്പാമന്ദിരത്തിന് സമീപത്ത് വച്ചാണ് സംഭവം. ബൈക്കിലെത്തിയവരാണ് വെട്ടിയതെന്ന് ഗണേഷ് പോലീസിനോട് പറഞ്ഞു. ഗണേഷിനെ ഉടന്‍ അടിയന്തിര ശസ്ത്രക്രിക്ക് വിധേയമാക്കും.
Powered by Info News For You

Comments
Post a Comment