തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സഹായവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: (www.kvartha.com 16.01.2019) തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ സഹായം. പുതിയ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

'സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്‍ഡ്/സബ്‌സിഡി ആയും അനുവദിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. നാലു ശതമാനമാണ് പലിശ. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും.



Keywords: Kerala, Thiruvananthapuram, News, Hotel, Job, Unemployment, 'Security Self Employment Scheme' by Kerala Govt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?