പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 14.01.2019) പയ്യന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരിങ്ങോം സ്‌കൂളിനു സമീപത്തെ രമേശന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ് (22), ടൈല്‍സ് ജോലി ചെയ്യുന്ന പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാട്പപാടില്‍ അഖിലേഷ് (22) എന്നിവരാണ് മരിച്ചത്. പൊന്നമ്പാറ ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

കെഎല്‍ 59 ആര്‍ 7759 ബുള്ളറ്റ് എന്‍ഫീല്‍ഡും കെ എല്‍ 59 ക്യൂ 2152 പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരിങ്ങോം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.


Keywords: Bike Accident; Two Died, News, Kannur, Payyanur, Accident, Accidental-Death, Hospital, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?