ബന്തിയോട് യുവാവിന് കുത്തേറ്റു ഗുരുതരം
കാസർകോട് (www.evisionnews.co): ബന്തിയോട് യുവാവിന് കുത്തേറ്റു. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖ് (22) ആണ് അക്രമത്തിനിരയായത്. ശനിയാഴ്ച രാത്രി 9.30ടെയാണ് സംഭവം. ബൈക്കിലെത്തിയ പത്തോളം വരുന്ന സംഘമാണ് റഫീഖിനെ കുത്തിയത്. ബന്തിയോട് ടൗണില്‍ മെഡില്‍ ഷോപ്പിലെത്തിയതായിരുന്നു റഫീഖ്. പരിക്കേറ്റ യുവാവിനെ ബന്തിയോട് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment