കനകക്കുന്ന് വസന്തോത്സവത്തില്‍ താരമായി നീലേശ്വരം ചിക്കന്‍കറിയും പാല്‍റൊട്ടിയും
തിരുവനന്തപുരം: (www.kasargodvartha.com 12.01.2019) വസന്തം നിറച്ചാര്‍ത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളില്‍ ആഘോഷത്തിന്റെ ഉത്സവത്തിമിര്‍പ്പിനൊപ്പം രുചിയൂറും വിഭവങ്ങളൊരുക്കി ഭക്ഷ്യമേളയും. കനകക്കുന്ന് വസന്തോത്സവത്തില്‍ താരമായിരിക്കുകയാണ് നീലേശ്വരം ചിക്കന്‍കറിയും പാല്‍റൊട്ടിയും. ശ്രീലക്ഷ്മി കാറ്റേഴ്‌സ് കുടുംബശ്രീ യൂണിറ്റാണ് സ്വാദൂറും വിഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വെളുത്തുള്ളി ചിക്കന്‍കറി, ചിക്കന്‍ തവയില്‍ പൊള്ളിച്ചത്, ചിക്കന്‍ സുക്ക എന്നിവയാണ് കാസര്‍കോട്ടുനിന്നുള്ള ശ്രീലക്ഷ്മി കാറ്റേഴ്‌സ് കുടുംബശ്രീ യൂണിറ്റിന്റെ പ്രധാന ഇനങ്ങള്‍.
പയറും പപ്പടവും അച്ചാറും ചേര്‍ത്തുള്ള കഞ്ഞിയും ഈ സ്റ്റാളില്‍ കിട്ടും. സ്വാദൂറുന്ന രുചിവിഭവങ്ങളുമായി കഫെ കുടുംബശ്രീയുടെ വിപുലമായ സ്റ്റാളുകള്‍ ഭക്ഷ്യമേളയുടെ രുചിക്കാഴ്ചയാണ്. ചിക്കന്‍ വിഭവങ്ങളും മലബാറിന്റെ തനതു പലഹാരങ്ങളുമൊക്കെയാണ് കഫെ കുടുംബശ്രീ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
മലപ്പുറം ന്യൂ സ്റ്റാര്‍ കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാളിലെ പ്രധാന താരം സ്റ്റഫ്ഡ് ചിക്കനാണ്. കൊത്തമല്ലിയും വറ്റല്‍മുളകുമൊക്കെ ചേരുവയാകുന്ന സ്റ്റഫ്ഡ് ചിക്കന് ആവശ്യക്കാര്‍ ഏറെയുണ്ട്. ചിക്കന്‍ കുരുമുളക്, കപ്പയും മീന്‍കറിയും, മലബാറിന്റെ തനത് പലഹാരങ്ങളായ ഉന്നക്കായ, പഴംനിറച്ചത്, ചട്ടിപ്പത്തിരി എന്നിവയും ഇവരുടെ സ്റ്റാളിലുണ്ട്.
തിരുവനന്തപുരം സാംജീസിന്റെ ദോശ മേളയും കഫെ കുടുംബശ്രീ സ്റ്റാളിന്റെ ആകര്‍ഷണമാണ്. മുട്ട ദോശ, മസാലദോശ, കുട്ടിദോശ, കാരറ്റ് ദോശ, സവാള ദോശ എന്നിങ്ങനെ നീളുന്നു ചൂടുള്ള ദോശ ഇനങ്ങള്‍.
Keywords: Thiruvananthapuram, Kerala, News, Nileshwaram, Food, Top-Headlines, Food fest in Kanakakkunn

Powered by Info News For You

Comments
Post a Comment