പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയ ഗൃഹനാഥന്‍ കയര്‍ പൊട്ടിവീണ് മരിച്ചു


കാസര്‍കോട് (www.evisionnews.co): പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ രാജനാ (50)ണ് മരിച്ചത്. വീട്ടുപറമ്പിലെ കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയതായിരുന്നു രാജന്‍. എന്നാല്‍ പൂച്ചയുടെ അതിക്രമം കാരണം തിരിച്ചുകയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. മരപ്പണിക്കാരനാണ് രാജന്‍. ഭാര്യ: ജ്യോതി. മക്കള്‍: പവിത്രന്‍, പവന്‍, പ്രവീണ്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?