പേരിന് കുടിവെള്ളം; പക്ഷേ കൈകഴുകാന്‍ പോലും ഉപയോഗിക്കാന്‍ കൊള്ളില്ല, കാസര്‍കോട് നഗരസഭ കാണണം പുതിയ ബസ് സ്റ്റാന്‍ഡിലെ കുടിവെള്ള ടാങ്കിന്റെ അവസ്ഥ

കാസര്‍കോട്: (www.kasargodvartha.com 19.01.2019) കാസര്‍കോട് നഗരത്തിന്റെ സിരാകേന്ദ്രമായ നൂറോളം വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കുടിവെള്ള ടാങ്ക് മലീമസം. ചെളികലര്‍ന്ന വെള്ളമാണ് ബോര്‍വെല്ലില്‍ നിന്നും പമ്പിംഗ് നടത്തി ടാങ്കിലേക്ക് അടിച്ചു കയറ്റുന്നത്. ഈ വെള്ളം ഉപയോഗിച്ച് കൈകഴുകാനോ പാത്രം കഴുകാനോ കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ദിവസവും കുടിവെള്ളം വാഹനങ്ങളില്‍ കെട്ടിക്കൊണ്ടുവരേണ്ട അവസ്ഥയിലാണ് നിരവധി ഹോട്ടലുകള്‍ ഉള്‍പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍.
Kasaragod, News, Drinking water, News, Top-Headlines, Water Tank, New Bus Stand

വര്‍ഷങ്ങളായി ടാങ്ക് കഴുകാത്ത അവസ്ഥയായിരുന്നു. ആറു മാസം മുമ്പ് ടാങ്ക് കഴുകിയെന്നാണ് വിവരം. എന്നിട്ടുപോലും വെള്ളത്തിന് രൂക്ഷഗന്ധമാണ്. വാടകയ്ക്കു പുറമെ പണം കൊടുത്ത് പുറത്തു നിന്നും വെള്ളം കൊണ്ടുവരുന്നതുമൂലം വലിയ ബാധ്യതയാണ് തങ്ങള്‍ക്കുണ്ടാകുന്നതെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. ദേശീയപാതയോരത്തെ ബോര്‍വെല്ലില്‍ നിന്നാണ് വെള്ളം ടാങ്കിലേക്ക് അടിച്ചുകയറ്റുന്നത്. കയറ്റുന്ന സ്ഥലത്തു നിന്നു തന്നെ ചെളികലര്‍ന്ന വെള്ളമാണ് വരുന്നത്. പുതിയ ബോര്‍വെല്‍ ഉചിതമായ സ്ഥലത്ത് സ്ഥാപിച്ച് ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ നഗരസഭ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശം കിഴക്കുമാറി ഉണ്ടായിരുന്ന ബോര്‍വെല്‍ കേടായതുമൂലമാണ് ദേശീയപാതയോരത്ത് ബോര്‍വെല്‍ കുഴിച്ചത്. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടാങ്കിലേക്ക് എത്തിയിരുന്നുവെങ്കിലും പിന്നീട് അത് നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

കുടിവെള്ളം ടാങ്കിനു സമീപത്തേക്ക് ചെല്ലുമ്പോള്‍ പോലും രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറുന്നത്. ശുദ്ധജലം കൃത്യമായി എത്തിക്കുന്നതിന് നഗരസഭ മുന്‍കൈയ്യെടുക്കണമെന്ന് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ശൗചാലയത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ലേഡീസ് ടോയ്‌ലെറ്റില്‍ ടാങ്ക് നിറഞ്ഞതുമൂലം ദിവസങ്ങളോളം ഉപയോഗിക്കാതെ അടച്ചിട്ടിരുന്നു. ടാങ്കില്‍ നിന്നും മാലിന്യം നീക്കിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും തുറന്നുകൊടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Drinking water, News, Top-Headlines, Water Tank, New Bus Stand, Kasaragod new bus stand drinking water tank in bad condition.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?