സാമ്പത്തിക സംവരണം: കാസര്‍കോട് എം.പി ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച് ഇന്ന്
കാസര്‍കോട് (www.evisionnews.co): അവര്‍ണ ഭൂരിപക്ഷത്തെ വഞ്ചിക്കു രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയുക, സാമൂഹിക നീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്.ഡി.പി.ഐ ശക്തമായ പ്രക്ഷോഭം നടത്തുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോകസഭയില്‍ അനുകൂലിച്ച് അവര്‍ണ ജനതയെ വഞ്ചിച്ച കാസര്‍കോട് എം.പി പി. കരുണാകരന്റെ ഓഫീസിലേക്ക് ഇന്ന് രാവിലെ 10മണിക്ക് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തും. ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയേറ്റ് ചുറ്റും സംവരണ സമൂദായങ്ങള്‍ മതില്‍ തീര്‍ക്കുതിന്റെ പ്രചാരണാര്‍ത്ഥം കാസറഗോഡ് ജില്ലയില്‍ ജനുവരി 23 മുതല്‍ 30 വരെ മണ്ഡലം തല വാഹന പ്രചാരണ ജാഥയും ഗൃഹസമ്പര്‍ക്ക ക്യാമ്പയിനും സംഘടിപ്പിക്കും. നരന്ദ്രേ മോദി ലക്ഷ്യംവെക്കും. സാമൂഹിക വിഭജന അജണ്ടയെയും അതിന് കൂട്ടുനില്‍ക്ക് രാഷ്ട്രീയ കക്ഷികളെയും ചെറുത്തുതോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധ്യപത്യത്തിലും വിശ്വസിക്ക് മുഴുവന്‍ പൗരന്മാരും ഒറ്റക്കെട്ടായി അണിനിരക്കും.
സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭവങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെയും അതിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസത്തയെ തന്നെ തകര്‍ക്കുന്നതും അവര്‍ണ ജനതയോടുള്ള വഞ്ചനയുമാണ് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കു ജനവിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുതിന് വേണ്ടിയാണ് സംവരണം ഭരണഘടനയില്‍ വിഭാവനം ചെയ്യുത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടിയാണിത് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സാമൂഹിക അസമത്വം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1993 മുതലാണ് കേന്ദ്ര സര്‍വ്വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കുതിനായി തോത് നിശ്ചയിച്ചതിന്റെ യുക്തി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഒ.ബി.സി. വിഭാഗം 55 ശതമാനമാണ്. പട്ടിക ജാതി വിഭാഗക്കാര്‍ 25 ശതമാനത്തോളം വരും. മൊത്തത്തില്‍ പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. ജനസംഖ്യയുടെ 20 ശതമാനം മാത്രം വരു മുന്നാക്കസമുദായങ്ങളാണ് അധികാരത്തിന്റെ 80 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുത്. അവര്‍ക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിരിക്കുത്. സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വാര്‍ഷിക വരുമാനം 8,00,000/ (എട്ട് ലക്ഷം), അഞ്ചു ഏക്കറില്‍ താഴെ ഭൂമി ആയിരം ച.മീ. വരെ വിസ്തീര്‍ണ്ണമുള്ള വീട് തുടങ്ങിയ മാനദണ്ഡപ്രകാരം 80 ശതമാനം മുന്നാക്കകാരും സംവരണ പരിധിയില്‍ വരും. പത്രസമ്മേളനത്തില്‍ എന്‍.യു അബ്ദുല്‍ സലാം (എസ്ഡി.പി.ഐ. ജില്ലാ പ്രസിഡന്റ്), ഷരീഫ് പട (എസ്ഡി.പി.ഐ. ജില്ലാ ജനറല്‍ സെക്രട്ടറി), ഖാദര്‍ അറഫ, (എസ്ഡി.പി.ഐ. ജില്ലാ സെക്രട്ടറി) പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment