വെച്ചൂര്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പരിരക്ഷിക്കാന്‍ പദ്ധതി വേണം

കോട്ടയം:(www.kasargodvartha.com 23/01/2019) കോട്ടയം ജില്ലയുടെ അഭിമാനമായ വെച്ചൂര്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പരിരക്ഷിക്കാന്‍ വെച്ചൂരില്‍ പ്രത്യേക പദ്ധതി ഒരുക്കണമെന്ന് സി കെ ആശ എംഎല്‍എ പറഞ്ഞു. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിനെ മാതൃകാഗ്രാമമാക്കി മാറ്റുന്നതിനുള്ള മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കേരള കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഈ പശുക്കള്‍ ഇന്ന് കേരളത്തില്‍ കുറവാണെന്നും വെച്ചൂര്‍ പശുവിനെ സ്വദേശത്ത് തന്നെ സംരക്ഷിച്ച് പരിപാലിക്കുവാനുള്ള ശ്രമം തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

News, Kottayam, Kerala, MLA, Inauguration, CK Asha MLA on Vechur cows


പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ക്ഷീരകര്‍ഷകര്‍ കരകയറിയത് മൃഗസംരക്ഷണ രംഗത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല നന്ദിനി സംഗമവും സംഘടിപ്പിച്ചു. ഇടയാഴം രുഗ്മിണി ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള അധ്യക്ഷത വഹിച്ചു.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യ പ്രഭാഷണം നടത്തി. മൃഗസംരക്ഷണ വകുപ്പ് അഡി. ഡയറക്ടര്‍ ഡോ. പി ബി സതീഷ് ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി അംബികാദേവി, വെച്ചൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ധന്യാ എസ് രാജന്‍, വൈക്കം ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ക്ഷീരസംഘാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മൃഗസംരക്ഷണ മേഖലയിലെ പ്രളയ ബാധിത കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത് നിര്‍വഹിച്ചു. യോഗത്തില്‍ 26 ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായവും വിതരണം ചെയ്തു. വ്യവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനം വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി മംഗളാനന്ദന്‍ നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, MLA, Inauguration, CK Asha MLA on Vechur cows 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?