കാസര്‍കോട്ട് റോഡരികില്‍ സ്‌ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.01.2019) കാസര്‍കോട്ട് റോഡരികില്‍ സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പൊതി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. അണങ്കൂരില്‍ നിന്നുമാണ് പൊതി പിടികൂടിയത്. ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതില്‍ കത്തിക്കാനുള്ള തിരിയുമുള്ളതായി പോലീസ് കണ്ടെത്തി.

മൂന്നു ദിവസമായി ഈ വസ്തു പ്രദേശത്ത് കണ്ടുവരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഞായറാഴ്ച രാവിലെ ചിലര്‍ ഇതിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് സ്‌ഫോടക വസ്തുവാണെന്ന സംശയം ഉയര്‍ന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍, അഡീ. എസ് ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പൊതി പൂഴിയില്‍ നിറച്ച് കൊണ്ടുപോയി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായും കണ്ടെത്തിയത് സ്‌ഫോടക വസ്തു തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നുവെന്നും പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.

WATCH VIDEO






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, Investigation, Anangoor, 'Bomb' found in Kasaragod
  < !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?