ശ്രീലങ്കന്‍ യുവതി ശശികല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണവുമായി പോലീസ്
പത്തനം തിട്ട: (04.01.2019 kvartha.com) ശ്രീലങ്കന്‍ യുവതി ശശികല വ്യാഴാഴ്ച അയ്യപ്പ ദര്‍ശനം നടത്തിയെന്ന് പോലീസിന്റെ സ്ഥിരീകരണം. വ്യാഴാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ടു മുന്‍പാണ് കുടുംബ സമേതം ശ്രീലങ്കയില്‍ നിന്നുമെത്തിയ ശശികല സന്നിധാനത്തെത്തി അയ്യപ്പനെ ദര്‍ശിച്ച് മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ ശ്രീലങ്കന്‍ യുവതി അയ്യപ്പ ദര്‍ശനം നടത്തിയെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല.
47കാരിയായ ശശികലയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. 41 ദിവസത്തെ കഠിന വ്രതമെടുത്താണ് ശശികല അയ്യപ്പ ദര്‍ശനത്തിന് എത്തിയത്. പതിനെട്ടാം പടി ചവിട്ടി ശശികല കൊടിമരച്ചുവട്ടിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തേ സന്നിധാനത്തേയ്ക്ക് പോയ തന്നെ മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞുവെന്നും തിരിച്ചിറങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ശശികല മാധ്യമങ്ങളോട് പറഞ്ഞത്. പോലീസും അത് ശരിവെച്ചിരുന്നു. എന്നാല്‍ ശശികലയേയും കുടുംബത്തേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയ ശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Sabarimala

Powered by Info News For You

Comments
Post a Comment