സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സാക്രമെന്റോ: (www.kvartha.com 20.01.2019) സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യു.എസിലെ കാലിഫോര്‍ണിയയിലുള്ള യോസ് മിറ്റീ നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടില്‍നിന്ന് വീണ് മരിച്ച മീനാക്ഷി മൂര്‍ത്തി (30), ഭര്‍ത്താവ് വിഷ്ണു വിശ്വനാഥ് (29) എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുള്ളത്.

ഇവര്‍ ഉത്തേജകമരുന്നുകള്‍ പ്രയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബിയര്‍, വൈന്‍, മദ്യം എന്നിവയില്‍ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 Indian Travel Blogger Couple Who Plunged 800 Ft to Death While Taking Selfie Was Drunk, Says Report, America, News, Dead Body, Dead, Report, Injured, New York, World

2018 ഒക്ടോബറിലാണ് മീനാക്ഷിയും വിഷ്ണുവും അപകടത്തില്‍ മരിച്ചത്. ലോകം മുഴുവന്‍ സാഹസിക യാത്രനടത്തുന്ന ഇവരുടെ 'ഹോളിഡേയ്‌സ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍' എന്ന ബ്ലോഗ് പ്രശസ്തമായിരുന്നു.

സാന്‍ ജോസില്‍ സിസ്റ്റം മാനേജരായി ജോലി മാറ്റം ലഭിച്ചതിനെത്തുടര്‍ന്നാണ് കുടുംബം ന്യൂയോര്‍ക്കില്‍ നിന്ന് താമസം മാറിയത്. തുടര്‍ന്നാണ് ദമ്പതികള്‍ യോസ്മിറ്റീ നാഷണല്‍ പാര്‍ക്കിലേയ്ക്ക് സാഹസികയാത്ര നടത്തിയത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian Travel Blogger Couple Who Plunged 800 Ft to Death While Taking Selfie Was Drunk, Says Report, America, News, Dead Body, Dead, Report, Injured, New York, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?