ആക്രമണത്തില്‍ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി
കാസര്‍കോട്: (www.kasargodvartha.com 02.01.2019) ഉദുമക്കടുത്ത് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പ്രകടനവും യോഗവും നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
വനിതാ മതില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി ആര്‍ ഷാന്‍, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ഷഹദ് റഹ് മാന്‍, ക്യാമറാമാന്‍ ജി എന്‍ എഫ് രഞ്ജു എന്നിവരെയാണ് ആക്രമിച്ചത്. ക്യാമറയും നശിപ്പിക്കപ്പെട്ടു.
പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി സുരേശന്‍, വിനോയ് മാത്യു, സുരേന്ദ്രന്‍ മട്ടന്നൂര്‍, രാജേഷ് നോയല്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ജോ. സെക്രട്ടറി കെ വി പത്മേഷ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, KUWJ, Protest, Attack, Attack against Media workers; KUWJ Kasaragod District committee protested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment