പോലീസ് കണ്‍ട്രോള്‍ വാഹനത്തിലേക്ക് ടോറസ് ലോറി ഇടിച്ച് കയറി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

പയ്യന്നൂര്‍: (www.kasargodvartha.com 30.01.2019) പോലീസ് കണ്‍ട്രോള്‍ വാഹനത്തിലേക്ക് ടോറസ് ലോറി ഇടിച്ച് കയറി. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ കണ്ടോത്ത് ദേശീയപാതയിലാണ്് അപകടം. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ സുനില്‍ കുമാര്‍, സിപിഒ ഷമീം, ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
 Payyannur, Accident, Police, Kerala, News, Accident, Injured, Police control vehicle collapsed in accident, 3 injured

നൈറ്റ് പട്രോളിംഗിന്റെ ഭാഗമായി കരിവെള്ളൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കണ്ടോത്ത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് പിന്നില്‍ നിന്നുവന്ന ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ വലതു ഭാഗം തകര്‍ന്നു.

പയ്യന്നൂരിലനുവദിച്ച പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിനായി ആധുനിക സൗകര്യങ്ങളുള്ള പുതിയ വാഹനം കഴിഞ്ഞ മാസം ആറിനാണ് പയ്യന്നൂരിലെത്തിയത്. അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Accident, Police, Kerala, News, Accident, Injured, Police control vehicle collapsed in accident, 3 injured 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?