ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ - മെയ് മാസങ്ങളില്‍; ഒരുക്കം തുടങ്ങാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: (www.kvartha.com 29.01.2019) ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കും. ഒരുക്കം തുടങ്ങാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു കശ്മീരില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കില്ല. കശ്മീരില്‍ ആറ് മാസത്തെ ഗവര്‍ണര്‍ ഭരണം മെയ് 21 നാണ് അവസാനിക്കുക. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നീളുമെന്നാണ് വിവരം.

EC writes to Chief Secretary, CEO of all states over Transfer, Posting issue ahead of LS Polls, New Delhi, News, Lok Sabha, Election, Politics, Governor, Election Commission, Kerala

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി ആലോചിച്ച് മാത്രമേ സ്ഥലംമാറ്റനടപടികള്‍ ചെയ്യാന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥലമാറ്റ നടപടികള്‍ ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കണം. ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും മാതൃജില്ലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കരുതന്നെും അറിയിപ്പുണ്ട്.

ഒരേ ജില്ലയില്‍ മൂന്നുവര്‍ഷം സേവനം അനുഷ്ഠിച്ചവരെയും 2019 മെയ് 31 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് പൂര്‍ത്തിയാക്കുന്നവരെയും മാറ്റണം.
ഡിഇ, ഡെപ്യൂട്ടി ഡിഇ, റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാരായ എഡിഎം, എസ്ഡിഎം, ഡെപ്യൂട്ടി കലക്ടര്‍, തഹസീല്‍ദാര്‍, ബിഡിഒ, റേഞ്ച് ഐജി, ഡിഐജി, എസ്എസ്പി, എസ്പി, എഎസ്പി, ഇന്‍സ്‌പെക്ടര്‍, സബ്ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്ക് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ക്രിമിനല്‍ കേസ് ഉള്ളവരെ നിയോഗിക്കരുത്.

മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിവിധ ഘട്ടങ്ങളിലായി ഏപ്രില്‍ - മെയ് കാലയളവിലാകും തെരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ്.

Keywords: EC writes to Chief Secretary, CEO of all states over Transfer, Posting issue ahead of LS Polls, New Delhi, News, Lok Sabha, Election, Politics, Governor, Election Commission, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?