പിറവം പള്ളിത്തര്‍ക്ക കേസ്; ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിന്‍മാറി

കൊച്ചി: (www.kvartha.com 29.01.2019) പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍നിന്നു ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിന്‍മാറി. ജസ്റ്റിസുമാരായ കെ.ഹരിലാല്‍, ആനി ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു കാരണം വ്യക്തമാക്കാതെ പിന്‍മാറിയത്. ഇതോടെ ഹര്‍ജികള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി.അനില്‍കുമാര്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞദിവസം കാരണം വ്യക്തമാക്കാതെ പിന്മാറിയിരുന്നു.

പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെയും ഹര്‍ജികളാണു പരിഗണിക്കുന്നത്.

Fourth bench too withdraws from Piravom Church case, Kochi, News, High Court, Piravom, Church, Case, Kerala, withdraw, Police, Religion

പള്ളി ഭരണം തങ്ങള്‍ക്ക് അനുകൂലമായി കിട്ടുന്നതില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായി യാക്കോബായ വിഭാഗം ഹൈക്കോടതിയെയും പോലീസിനെയും സമീപിച്ചിരുന്നു. ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിലാണു ഹര്‍ജികള്‍ ആദ്യമെത്തിയത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷി ചേരാനെത്തിയ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചതോടെ 2018 ഡിസംബര്‍ 11 ന് ഈ ബെഞ്ച് പിന്മാറി. തുടര്‍ന്നു ഹര്‍ജികള്‍ ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് ആര്‍.നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ വന്നു.

ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കക്ഷികള്‍ വ്യക്തമാക്കിയതോടെ ഡിസംബര്‍ 21ന് ഈ ബെഞ്ചും പിന്മാറി. തുടര്‍ന്നാണു ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി.അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനയ്ക്കു ഹര്‍ജികള്‍ എത്തിയത്. ഇപ്പോള്‍ നാലാമത്തെ ഡിവിഷണല്‍ ബെഞ്ചും പിന്മാറിയതിനാല്‍ കേസിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fourth bench too withdraws from Piravom Church case, Kochi, News, High Court, Piravom, Church, Case, Kerala, withdraw, Police, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?