യുപിയില്‍ കോണ്‍ഗ്രസ് തനിച്ചാകും! അഖിലേഷും മായാവതിയും വീണ്ടും ഭായ് ഭായ്

ന്യൂഡല്‍ഹി: (05.01.2019 kvartha.com) ഒരിക്കല്‍ ബദ്ധവൈരികളായിരുന്നവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനായി കൈ കോര്‍ക്കുന്നു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമാണ് പൊതുതിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നത്. ഇരു പാര്‍ട്ടിയുടേയും നേതാക്കളായ അഖിലേഷ് യാദവും മായാവതിയും ഡല്‍ഹിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനങ്ങളുണ്ടായത്. കോണ്‍ഗ്രസുമായി ഇരുപാര്‍ട്ടികള്‍ക്കും നേരത്തേ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

കോണ്‍ഗ്രസിന് സഖ്യത്തില്‍ ഇടം നല്‍കില്ലെങ്കിലും ചെറിയ പാര്‍ട്ടികള്‍ക്ക് സഖ്യത്തില്‍ സ്ഥാനമുണ്ടാകും. അജിത് സിംഗിന്റെ ആര്‍ എല്‍ ഡിയും സഖ്യത്തിലുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളും ഇന്നലെ നടന്നുവെങ്കിലും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 15നേ ഉണ്ടാകൂ. ആര്‍ എല്‍ ഡിക്ക് മൂന്ന് സീറ്റുകളാണ് സഖ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

National, Congress, Akhilesh Yadav, Mayavathi

കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായ റായ് ബറേലിയിലും അമേഠിയിലും മഹാസഖ്യത്തിന്റേതായി സ്ഥാനാര്‍ത്ഥികളുണ്ടാകില്ല.

മഹാരാഷ്ട്രയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഏക സമാജ് വാദി പാര്‍ട്ടി എം. എല്‍ എയ്ക്ക് മന്ത്രി സ്ഥാനം നല്‍കാഞ്ഞതില്‍ അഖിലേഷ് യാദവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മികച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വാക്ക് മറന്നുവെന്ന് അഖിലേഷ് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Even though the Congress will be kept out of the coalition, Akhilesh Yadav and Mayawati do not intend to field any candidate in Amethi and Raebareli - the stronghold of the Gandhis, sources added.

Keywords: National, Congress, Akhilesh Yadav, Mayavathi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?