ചാലിങ്കാലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം വാതിലിന് തീയിട്ടു
കാഞ്ഞങ്ങാട് (www.evisionnews.co): ചാലിങ്കാലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇത് മൂന്നാം തവണയാണ് ചാലിങ്കാല്‍ കുളത്തിന് സമീപത്തെ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയാണ് സംഭവം. ഓഫീസിന്റെ വാതിലിന് തീയിടുകയും ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ശബ്ദംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി മറയുകയായിരുന്നു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. പ്രിയദര്‍ശനി മന്ദിരത്തിന്റെ മുകള്‍ നിലയയിലുള്ള ടി.വി ദേവദാസ് സ്മാരക മന്ദിരത്തിന്റെയും ജനല്‍ ചില്ലുകളാണ് തകര്‍ന്നത്. മന്ദിരത്തിന്റെ വാതില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. പരിസരവാസികളാണ് തീയണച്ചത്. തീ വെപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലിസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment