പാരീസ് ബേക്കറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് അഗ്‌നിശമന സൈനീകര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: (13.01.2019 kvartha.com) പാരീസിലെ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് അഗ്‌നിശമന സൈനീകര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗര മദ്ധ്യത്തിലെ ബേക്കറിയിലാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.

Paris, Paris bakery blast, Paris blast

ശനിയാഴ്ച രാവിലെ 9 മണിക്കാണ് സ്‌ഫോടനമുണ്ടായത്. റോഡില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ചിതറി കിടക്കുകയാണ്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും തകര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമത്തിലാണ് രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചത്. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Paris: Two firefighter have been killed and 47 others have been injured in the blast at a bakery that was apparently caused by a gas leak in central Paris. The powerful explosion badly damaged a bakery in central Paris on Saturday, smashing nearby windows after a suspected gas leak, police said.

Keywords: Paris, Paris bakery blast, Paris blast



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?