തുണ്ടുകളാക്കപ്പെട്ട മൃതദേഹം തുറസ്സായ സ്ഥലത്ത് ചാക്കില്‍ പൊതിഞ്ഞനിലയില്‍; സ്ത്രീയുടേതെന്ന് സംശയം
ന്യൂഡല്‍ഹി: (www.kvartha.com 23.01.2019) തുണ്ടുകളാക്കപ്പെട്ട മൃതദേഹം തുറസ്സായ സ്ഥലത്ത് ചാക്കില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. ഡെല്‍ഹിയിലെ അലിപുരില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനാണു വിവരം പോലീസിനെ അറിയിച്ചത്.
Keywords: Dismembered body of woman found scattered in field in Delhi, New Delhi, News, Local-News, Crime, Criminal Case, Dead Body, Police, Passenger, Woman, National.
തുടര്‍ന്ന് അലിപൂര്‍ പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേത് ആണെന്നു മാത്രമാണു വ്യക്തമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
മൃതദേഹത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലും തലയുള്‍പ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണു കണ്ടെത്തിയത്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ മൃതദേഹം മാന്തിക്കീറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മൃതദേഹത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലും തലയുള്‍പ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണു കണ്ടെത്തിയത്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവ് നായകള്‍ മൃതദേഹം മാന്തിക്കീറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ പറഞ്ഞു. പ്രദേശത്തുനിന്ന് കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും വിവ്ിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Keywords: Dismembered body of woman found scattered in field in Delhi, New Delhi, News, Local-News, Crime, Criminal Case, Dead Body, Police, Passenger, Woman, National.
Powered by Info News For You

Comments
Post a Comment