പൊതുപരിപാടിയില്‍ സ്ത്രീയുടെ കൈയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുന്നതിനിടെ ദുപ്പട്ട താഴെ വീണു; സിദ്ധരാമയ്യ സ്ത്രീയുടെ വസ്ത്രം വലിച്ചൂരിയെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ബിജെപി, ദൃശ്യങ്ങള്‍ പുറത്ത്; വനിതാ കമ്മീഷന്‍ ഇടപെട്ടു
ബംഗളൂരു: (www.kvartha.com 28.01.2019) പൊതുപരിപാടിയില്‍ സ്ത്രീയുടെ കൈയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുന്നതിനിടെ ദുപ്പട്ട താഴെ വീണു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. അതിനിടെ ദുപ്പട്ടയും താഴെ വീണതോടെ സംഭവം വിവാദമായിരിക്കുകയാണ്.
ഈ സംഭവം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് സ്ത്രീകളോട് ഇങ്ങനെയാണ് പെരുമാറുന്നതെന്ന് പ്രചരിപ്പിച്ച് ദേശീയതലത്തിലടക്കം മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതിഷേധവും കനത്തിരിക്കുകയാണ്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
തിങ്കളാഴ്ച മൈസൂരില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് സംഭവം. വനിതയുടെ കൈയില്‍ നിന്നും മൈക്ക് തട്ടിപ്പറിക്കുന്നതിനിടെ ദുപ്പട്ട താഴെ വീഴുകയായിരുന്നു. എന്നാല്‍ ഈ സംഭവം സിദ്ധരാമയ്യ ദുപ്പട്ട വലിച്ചൂരി എന്ന തരത്തിലാണ് പല മാധ്യമങ്ങളിലും കൊട്ടിഘോഷിക്കപ്പെട്ടത്. എന്നാല്‍ മൈക്ക് തട്ടിപ്പറിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം, മണ്ഡലത്തില്‍ യാതൊരു വികസനവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തിനാണ് വോട്ട് ചോദിക്കാന്‍ വരുന്നത് എന്ന ചോദ്യമാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചതെന്നും വിമര്‍ശനമുണ്ട്.
Keywords: Siddaramaiah, BJP, Mic, Woman, National, Karnataka, Siddaramaiah Caught On Camera Snatching Mic From Woman In Fit Of Rage

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)#WATCH Former Karnataka Chief Minister and Congress leader Siddaramaiah misbehaves with a woman at a public meeting in Mysuru. #Karnataka pic.twitter.com/MhQvUHIc3x— ANI (@ANI) January 28, 2019
Keywords: Siddaramaiah, BJP, Mic, Woman, National, Karnataka, Siddaramaiah Caught On Camera Snatching Mic From Woman In Fit Of Rage
Powered by Info News For You

Comments
Post a Comment