എ ടി എം കൗണ്ടര്‍ കവര്‍ച്ചാശ്രമം; പ്രതിയെ പിടികൂടാനാകാതെ പോലീസ്

കാസര്‍കോട്: (www.kasargodvartha.com 18.01.2019) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള എ ടി എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയെ ഇനിയും പോലീസിന് പിടികൂടാനായില്ല. 2018 ഡിസംബര്‍ 27ന് വ്യാഴാഴ്ച രാത്രി 11.30 നാണ് എ ടി എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം അരങ്ങേറിയത്. മെഷീന്‍ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പ്രതിയുടെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചു. എന്നിട്ടും 20 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മോഷ്ടാവ് കര്‍ണാടക സ്വദേശിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സി സി ടി വി ശ്രദ്ധയില്‍പെട്ടതോടെ ഷര്‍ട്ടൂരി മുഖം മറക്കുകയും സി സി ടി വി സീലിംഗ് റൂഫിനടുത്തേക്ക് തള്ളിമാറ്റുകയും മോഷ്ടാവ് ചെയ്തിരുന്നു. 10 മിനുട്ട് നേരമാണ് മോഷ്ടാവ് എ ടി എം കൗണ്ടറിനകത്തുണ്ടായിരുന്നത്.

Related News:
എ ടി എം കൗണ്ടറിനുള്ളില്‍ മോഷ്ടാവിന്റെ പരാക്രമം കണ്ട് പോലീസിന് ചിരിപൊട്ടി; സി സി ടി വി കണ്ടപ്പോള്‍ ഷര്‍ട്ടൂരി മുഖം പൊത്തി

കാസര്‍കോട്ടും എ ടി എം കവര്‍ച്ചാ ശ്രമം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Top-Headlines, Robbery-Attempt, Crime, ATM Robbery attempt; No clue about Robber
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?