കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ കേരളയാത്രയ്ക്ക് കാസര്‍കോട്ട് ആവേശോജ്ജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 24.01.2019) കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍കോട്ട് നിന്നും ആവേശോജ്ജ്വല തുടക്കമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡി സമീപമുള്ള മിലന്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെയെന്ന് അടിവരയിട്ട് പ്രഖ്യാപിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞടുപ്പികളില്‍ രൂപപ്പെട്ട മതേതരസഖ്യം വലിയ രാഷട്രീയ സന്ദേശമാണ് ഇന്ത്യക്ക് നല്‍കുന്നത്. പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kasaragod, News, Oommen Chandy, Kerala Congress (m), Kerala Yathra, Kerala Congress (M) Kerala Yathra started

ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് കേരളയാത്ര സമാപിക്കും. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫാണ്് ജോസ് കെ മാണിക്ക് പാര്‍ട്ടി പതാക കൈമാറി ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പിലാക്കിയ മാതൃകാ പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ആഗോളകരാറുകളും വികലമായ നയങ്ങളും കാര്‍ഷിക മേഖലയ്ക്ക് കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ എം മാണി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാര്‍ഷിക മുന്നേറ്റമായി കേരളയാത്ര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുമെന്ന് മന്ത്രിമാരുടെ പ്രഖ്യാപനമെല്ലാം പാഴ്‌വാക്കായി. നവകേരളം സര്‍ക്കാരിന്റെ പ്രഖ്യാപനം ശുദ്ധതട്ടിപ്പാണെന്ന് പി ജെ ജോസഫ് പറഞ്ഞു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫിന്റെ ഭരണപരാജയത്തെ പരിഹസിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രസംഗം ആരംഭിച്ചത്. എല്‍എഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്ന പദ്ധതികളെല്ലാം യുഡിഎഫ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് ഉദ്ഘാടനം ചെയ്ത പല പദ്ധതികളും വീണ്ടും വീണ്ടും ഉദ്ഘാടനം ചെയ്യുന്ന പണിയാണ് മന്ത്രമാര്‍ ചെയ്യുന്നത്. അടുത്തതായി കേരളത്തില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫിന് ഉദ്ഘാടനം ചെയ്യാന്‍ ഒരു പദ്ധതിയെങ്കിലും തുടങ്ങിക്കൂടെ എന്നും പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനും സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസത്തിനും എതിരായ ജനമുന്നേറ്റമായി കേരളയാത്ര മാറുമെന്ന് ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജി.ദേവരാജന്‍, ജോയി എബ്രഹാം (മുന്‍ എംപി), മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഡോ. എന്‍ ജയരാജ് എംഎല്‍എ, ജോസഫ് എം പുതുശ്ശേരി, തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി വി മൈക്കിള്‍, ജെറ്റോ ജോസഫ്, സേവി കുരുശുവീട്ടില്‍, സജി മഞ്ഞക്കടമ്പില്‍, ഉഷായലം ശിവരാജന്‍, ജോസ് പുത്തന്‍കാല, റെജി കുന്നംക്കോട്ട് തുടങ്ങി കേരളാ കോണ്‍ഗ്രസ്സിന്റെയും സംസ്ഥാന നേതാക്കള്‍, വിവിധ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രാവിലെ കാസര്‍കോട്ട് നിന്നും നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ സമാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Oommen Chandy, Kerala Congress (m), Kerala Yathra, Kerala Congress (M) Kerala Yathra started 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?