ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരി ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 26.01.2019) ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകള്‍ക്കിടയാക്കും എന്ന കാരണത്താലാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഗീതാ മെഹ്ത വ്യക്തമാക്കി.

Naveen Patnaik's Sister & Author Gita Mehta Declines Padma Shri to Avoid Pre-Poll 'Embarrassment', New Delhi, News, Politics, Writer, Lok Sabha, Election, Padmasree, National

'പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിലൂടെ സര്‍ക്കാരിനാല്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് പല രീതിയിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. അത് ചിലപ്പോള്‍ എനിക്കും സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം'- എന്നും ഇതുസംബന്ധിച്ച പ്രസ്താവനയില്‍ ഗീത പറഞ്ഞു.

നേരത്തെ ഗീതാ മെഹ്തയും പ്രസാധകനായ ഭര്‍ത്താവ് സോണി മെഹ്തയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച ഏറെ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നവീന്‍ പട്‌നായിക്കിനെയും ബി.ജെ.ഡി.യെയും ചേര്‍ത്ത് നിര്‍ത്താനുള്ള ബി.ജെ.പി തന്ത്രമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്.

വെള്ളിയാഴ്ച ഒഡീഷയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നവീന്‍ പട്‌നായിക്കിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. മോഡിയാല്‍ നിയന്ത്രിക്കപ്പെടുന്ന യന്ത്രമാണ് മുഖ്യമന്ത്രി എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Naveen Patnaik's Sister & Author Gita Mehta Declines Padma Shri to Avoid Pre-Poll 'Embarrassment', New Delhi, News, Politics, Writer, Lok Sabha, Election, Padmasree, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?