തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും സിറ്റിഗ്യാസ് പദ്ധതിയിലേയ്ക്ക്

തിരുവനന്തപുരം: (www.kvartha.com 22.01.2019) പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡിന്റെ (പി എന്‍ ജി ആര്‍ബി) 10-ാമത് സിറ്റിഗ്യാസ് വിതരണ പദ്ധതിയുടെ ബിഡ്ഡിങ്ങ് റൗണ്ടിന്റെ ഭാഗമായ റോഡ്‌ ഷോ ചൊവ്വാഴ്ച തിരുവനന്തപുരം വിവാന്റ ബൈ താജില്‍ നടക്കും. 10-ാമത് സിറ്റി ഗ്യാസ് വിതരണ പദ്ധതിയില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ഉള്‍പ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഒമ്പതാം റൗണ്ട് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകള്‍ക്കു വേണ്ടിയായിരുന്നു. കേരളീയര്‍ക്ക് സംശുദ്ധ അടുക്കള ഇന്ധനം ലഭ്യമാക്കുകയാണ് നഗര ഗ്യാസ് വിതരണ പദ്ധതിയുടെ ലക്ഷ്യം. ഒമ്പതാം ബിഡ്ഡിങ്ങ് റൗണ്ടില്‍ 86 ഭൗമമേഖലകളിലെ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉള്ള 174 ജില്ലകളാണ് വരുന്നത്. 38 സ്ഥാപനങ്ങളില്‍ നിന്ന് 406 ബിഡ്ഡുകളാണ് ലഭിച്ചത്.

 Roadshow for city gas bidding round, Thiruvananthapuram, News, Business, kasaragod, Kannur, Kozhikode, Kerala.

2.2 കോടി ഗാര്‍ഹിക പി എന്‍ ജി കണക്ഷനാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 4,600 സി എന്‍ ജി സ്‌റ്റേഷനുകളാണ് നിര്‍മിക്കുക. 1.16 ലക്ഷം കിലോമീറ്റര്‍ സ്റ്റീല്‍ പൈപ്പ് ലൈനും വേണ്ടി വരും.

50 ഭൗമമേഖലകളിലെ 14 സംസ്ഥാനങ്ങളിലെ 124 ജില്ലകളിലെ 10-ാമത് സിജിഡി ബിഡ്ഡിങ്ങ് റൗണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ നവംബര്‍ 22 ന് ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി.


Keywords: Roadshow for city gas bidding round, Thiruvananthapuram, News, Business, kasaragod, Kannur, Kozhikode, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?