റിസോര്‍ട്ട് ഇരട്ടക്കൊലപാതകം: വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: (www.kvartha.com 201.01.2019) നടുപ്പാറ എസ്‌റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡിലായവരില്‍ രണ്ട് പേര്‍ എ എസ് ഐമാരാണ്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ എസ് ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രാജാക്കാട് എസ്‌ഐ പിഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയതില്‍ എസ് പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ് പിയുടെ വിമര്‍ശനം. വിവരങ്ങള്‍ പുറത്തായതോടെ എസ് പി വാര്‍ത്താസമ്മേളനം ഒഴുവാക്കുകയും ചെയ്തിരുന്നു.



Keywords: Kerala, Idukki, News, Murder, Crime, Resort Murder case: 5 Cops suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?