റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി; കാമുകനെ മര്‍ദ്ദിച്ച ശേഷം കാമുകിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: (07.01.2019 kvartha.com) റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന കമിതാക്കളെ റെയി വേ ജീവനക്കാര്‍ ആക്രമിച്ചു. തരമണി റെയില്‍ വേ സ്റ്റേഷനിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 9.30ന് സ്റ്റേഷനിലെത്തിയ കമിതാക്കള്‍ വെയ്റ്റിംഗ് റൂമില്‍ കാത്തിരിക്കുകയായിരുന്നു. മൈലാപൂരിലേയ്ക്ക് പോവുകയായിരുന്നു കമിതാക്കള്‍. ഇതിനിടയില്‍ റെയില്‍ വേ ജീവനക്കാരായ ലൂക്കാസും ശ്രീരാമും വിദ്യാര്‍ത്ഥികളായ കമിതാക്കളെ സമീപിച്ച് ചോദ്യം ചെയ്തു. ഈ സമയത്ത് ഇവിടെ ഇരിക്കാന്‍ പറ്റില്ലെന്നും വിവരം വീട്ടില്‍ അറിയിക്കുമെന്നും പറഞ്ഞ് ഇരുവരും കമിതാക്കളെ ഭീഷണിപ്പെടുത്തി. എന്നാല്‍ കമിതാക്കള്‍ ജീവനക്കാരെ ചോദ്യം ചെയ്തതോടെ രംഗം വഷളായി.

ജീവനക്കാര്‍ 19കാരായ കമിതാക്കളെ മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന കാമുകനെ വലിച്ച് സ്റ്റേഷനിലെ ഒരു മുറിയിലിട്ട് പൂട്ടി. കാമുകിയേയും കൊണ്ട് ബുക്കിംഗ് കൗണ്ടറിലേയ്ക്ക് പോയി. വിശദീകരണം എഴുതി വാങ്ങാനെന്ന വ്യാജേനയായിരുന്നു ഇത്. ബുക്കിംഗ് ക്ലര്‍ക്കായ ലോഗേഷിന് യുവതി 1000 രൂപ നല്‍കി. വെയ്റ്റിംഗ് റൂമിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ലിഫ്റ്റില്‍ വെച്ച് ലൂക്കാസ് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു. തുടര്‍ന്ന് ലോകേഷും ശ്രീരാമും പീഡനത്തില്‍ പങ്കുചേര്‍ന്നു.

National, Crime, Physical assault, Abuse

ഇതിനിടെ നിലവിളി കേട്ടെത്തിയ ശരവണന്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മൂവരും ചേര്‍ന്ന് ശരവണനെ മര്‍ദ്ദിച്ചു.  ശരവണനാണ് വിവരം 1512 എന്ന റെയില്‍ വേ പോലീസ് ഹെല്‌പ്ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് പറഞ്ഞത്. അരിയാലൂര്‍ ജില്ല കളക്ടറേറ്റ് ജീവനക്കാരനാണ് ശരവണന്‍.

പോലീസെത്തി ലോകേഷിനേയും ലൂക്കാസിനേയും അറസ്റ്റ് ചെയ്തു. ശ്രീരാം ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: As the woman cried out for help, Saravanan, an employee at the Ariyalur District Collectorate tried to save her but was attacked by the accused, say reports. Saravanan then contacted 1512, the Railway police helpline after which the GRP came and rescued the woman.

Keywords: National, Crime, Physical assault, Abuse 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?