അമ്മയെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത് പാറക്വാറിക്ക് വിറ്റു; മകനെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍
തിരുവനന്തപുരം: (www.kvartha.com 18.01.2019) വൃദ്ധയായ അമ്മയുടെ സ്വത്തുക്കള്‍ എഴുതി വാങ്ങി അമ്മയറിയാതെ പാറക്ക്വാറിക്ക് വിറ്റ മകനെതിരെ വനിതാ കമ്മീഷന്‍ നടപടിയെടുക്കുന്നു. വ്യാഴാഴ്ച്ച നടന്ന മിനി അദാലത്തിലാണ് കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അമ്മയെ കബളിപ്പിച്ച മകനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.
മാതാവിന്റെ മരണ ശേഷം മാത്രം സ്വത്ത് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ സംരക്ഷിച്ചു കൊളളാമെന്ന ഉറപ്പില്‍ സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെ കബളിപ്പിച്ച് 65 ലക്ഷം രൂപക്ക് പാറക്വാറിക്ക് വിറ്റു. വില്‍ക്കുന്നതിന് ധാരണയായതറിഞ്ഞ് തന്റെ ചികിത്സക്കും ചെലവിനുമായി മകനില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമ്മ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. മകന്‍ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ അമ്മക്ക് നല്‍കാന്‍ മകനോട് കമ്മീഷന്‍ ഉത്തരവിട്ടു.
എന്നാല്‍ ഈ ഉത്തരവ് നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ സ്ഥലം ക്വാറിയുടമക്ക് മകന്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തതായി കമ്മീഷന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനമായത്. സംഭവം ഗൗരവമായാണ് വനിതാ കമ്മീഷന്‍ കാണുന്നതെന്നും പ്രായമായ മാതാ പിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
കമ്മീഷന്‍ അംഗം ഇ.എം. രാധ, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, ലോ ഓഫീസര്‍ വനജ കുമാരി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍ രമ എന്നിവര്‍ മിനി അദാലത്തില്‍ പങ്കെടുത്തു. മിനി അദാലത്തില്‍ 60 പരാതികള്‍ പരിഗണിച്ചു. പതിനൊന്നെണ്ണം തീര്‍പ്പായി. ഏഴ്് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ട് കേസുകളില്‍ കൗണ്‍സലിംഗ് നടത്താനും തീരുമാനിച്ചു. 40 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mother, Cheating, Case, Son, Kerala, Property, Kerala Women Commission

Powered by Info News For You

Comments
Post a Comment