ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി: കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കാസര്‍കോട് (www.evisionnews.co): ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം എന്ന പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാലതാമസം കൂടാതെ ഭൂമി നല്‍കാനുള്ള നടപടികള്‍ ജില്ലാ ട്രൈബല്‍ ഓഫീസര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു. കാസര്‍കോട് സ്വദേശികളായ ശാന്ത, സരോജിനി, സുജാത എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതി.
ഇതുസംബന്ധിച്ച് കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. 2018 മാര്‍ച്ചിന് ശേഷം പദ്ധതിയില്‍ ഭേദഗതികള്‍ വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വില്‍ക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചശേഷം ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള സമിതി ഭൂമി പരിശോധിക്കും. തുടര്‍ന്ന് ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. സ്വന്തം പേരില്‍ പത്തു സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവരെ പദ്ധതിയില്‍ പരിഗണിക്കില്ല. ഭൂമി വില്‍ക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണഭോക്താക്കളില്‍ നിന്നും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ മുഖേന അപേക്ഷ സ്വീകരിച്ചുവരുന്നുണ്ട്. പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിന് ടി.ഡി.ഒ മുഖാന്തിരം ട്രൈബല്‍ എക്‌റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും എസ്.ടി പ്രൊമോട്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് മാനദണ്ഡപ്രകാരം പരാതിക്കാരിയെയും പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment