സംഘപരിവാറിന്റെ കലാപങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

തിരുവനന്തപുരം:(www.kvartha.com 06/01/2019) സംഘപരിവാറിന്റെ കലാപങ്ങള്‍ക്ക് മുഖ്യമന്ത്രി ആക്കം കൂട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണ്. ആര്‍എസ്എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് കലാപ സാധ്യത കാണിച്ചുള്ള ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടും ശ്രദ്ധിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ പോലീസ് സമ്പൂര്‍ണ്ണ പരാജയമെന്നും ചെന്നിത്തല പറഞ്ഞു.
News, Thiruvananthapuram, Kerala, Ramesh Chennithala, Chief Minister, BJP, CPM, Ramesh Chennithala against CM

കേരളത്തില്‍ സംഘപരിവാറിനെ ശക്തിപ്പെടുത്തലാണ് സിപിഎം അജണ്ടയെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ സംഘപരിവാര്‍ ആക്കി മാറ്റരുതെന്നും ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നു. എല്ലാ അക്രമസംഭവങ്ങളിലും വലയുന്നത് സാധാരണക്കാരാണ്. എട്ടിനും ഒമ്പതിനുമുള്ള പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Chief Minister, BJP, CPM, Ramesh Chennithala against CM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?