സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം നാശോന്മുഖം; തളങ്കര ഹാര്‍ബറിന് ശാപമോക്ഷം അകലെ

കാസര്‍കോട്:  (www.kasargodvartha.com 15.01.2019) മണിരത്‌നത്തിന്റെ ബോംബൈ ഉള്‍പെടെയുള്ള സിനിമകള്‍ ചിത്രീകരിച്ച സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം നാശോന്മുഖമായി. തളങ്കര ഫിഷിംഗ് ഹാര്‍ബറിന് ശാപമോക്ഷം ലഭിക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. 1979 ലാണ് ഫിഷിംഗ് ഹാര്‍ബറിന്റെ ഉദ്ഘാടനം നടന്നത്. കുറച്ചുകാലം ബോട്ടുകളും തോണികളും ഹാര്‍ബറില്‍ അടുപ്പിക്കുകയും മത്സ്യവ്യാപാരം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബോട്ടുകള്‍ ഇവിടെ വരുന്നത് നിര്‍ത്തിയിരുന്നു.
Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism,

സഞ്ചാരികളും വിവാഹ ദമ്പതിമാരുടെ ആല്‍ബമുണ്ടാക്കാന്‍ പുറംവാതില്‍ ചിത്രീകരണത്തിനും മറ്റും ലൊക്കേഷനായി മുഖ്യമായും തിരഞ്ഞെടുത്തിരുന്നത് ഈ ഹാര്‍ബറിനെയായിരുന്നു. പുഴയും കടലും ഒന്നു ചേരുന്ന സ്ഥലത്ത് അതിമനോഹരമായ കാഴ്ചയാണ് ഹാര്‍ബറിനെ ഇഷ്ടകേന്ദ്രമാക്കിയത്. തളങ്കര റെയില്‍വേ മേല്‍പാലത്തില്‍ നിന്നും ഹാര്‍ബറിലേക്കുള്ള ദൂരക്കാഴ്ചയും അതിമനോഹരമാണ്. സായാഹ്നങ്ങളില്‍ പാര്‍ക്കിലും മറ്റും എത്തുന്നവര്‍ ഹാര്‍ബറില്‍ എത്തുക പതിവാണ്.
Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism.

ഹാര്‍ബറിന്റെ നടപ്പാതയിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിയിളകി അപകടാവസ്ഥയിലാണ്. കൈവരിയും തകര്‍ന്നിട്ടുണ്ട്. കുട്ടികള്‍ ഉള്‍പെടെ നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്. തളങ്കര കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകള്‍ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഒട്ടനവധി വിനോദ സഞ്ചാരികള്‍ ഇവിടെ ഫോട്ടോയെടുക്കാന്‍ എത്താറുണ്ട്. അറബികടലിനോട് ചേര്‍ന്ന് ചന്ദ്രഗിരിപ്പുഴ അടുത്തുള്ള റെയില്‍വേ പാലത്തിലും മനോഹരമായ കാഴ്ച കാണാന്‍ വേണ്ടിയും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുള്ള ചന്ദ്രിക കോട്ട കാണാന്‍ വേണ്ടിയും ഒട്ടനവധി ടൂറിസ്റ്റുകളും നാട്ടുകാരും വന്നെത്തുന്ന തളങ്കരയുടെ മനോഹരമായ തീരം മടക്കിക്കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism.

Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism.

Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thalangara Harbour in Bad condition, Kasaragod, News, Thalangara, Harber, Tourism.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?