ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

അമ്പലത്തറ: (www.kasargodvartha.com 29.01.2019) ജനവാസ കേന്ദ്രത്തില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥല ഉടമയുടെ പരാതിയില്‍ ഒരാളുടെ പോരില്‍ പോലീസ് കേസെടുത്തു. പാക്കത്തെ വിഷ്ണു പ്രസാദിന്റെ പരാതിയില്‍ ചാലിങ്കാലിലെ ശില്‍പി കൃഷ്ണന്റെ പേരിലാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പിക്കപ്പ് വാനില്‍ മാലിന്യം കൊണ്ട് വന്ന് തള്ളുമ്പോള്‍ നാട്ടുകാര്‍ കാണുകയും വിഷ്ണു പ്രസാദിനെ വിവരമറിയിക്കുകയും ആയിരുന്നു.

തുടര്‍ന്നാണ് പരാതിയുമായി അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തിയത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സുശീലഗോപാലന്‍ നഗറിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ ചെങ്കല്‍ പണയിലും സമീപത്തുമാണ് അമ്പതിലധികം ലോഡ് മാലിന്യം തള്ളിയത്.

വിഷ്ണു പ്രസാദിന്റെ പരാതിയില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി വി വേലായുധന്‍, പി ബിന്ദു, പഞ്ചായത്തംഗങ്ങളും സ്ഥലം സന്ദര്‍ശിക്കുകയും ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

 Case against one for dumping Waste, Ambalathara, kasaragod, news, waste dump, complaint, case, Police, police-station, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Case against one for dumping Waste, Ambalathara, Kasaragod, news, waste dump, complaint, case, Police, police-station, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?