റോഡരികില്‍ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി ഉപേക്ഷിച്ച നിലയില്‍
കാസര്‍കോട് (www.evisonnews.co): റോഡരികില്‍ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരില്‍ നിന്നാണ് പൊതി പിടികൂടിയത്. ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതില്‍ കത്തിക്കാനുള്ള തിരിയുമുള്ളതായി പോലീസ് കണ്ടെത്തി.
ഞായറാഴ്ച രാവിലെ ചിലര്‍ ഇതിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണെന്ന സംശയം ഉയര്‍ന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍, അഡീ. എസ്.ഐ ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പൊതി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment